Connect with us

Kerala

കളമശ്ശേരി നഗരസഭ: എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

യു ഡി എഫ് ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം.

Published

|

Last Updated

കൊച്ചി | കളമശ്ശേരി നഗരസഭയില്‍ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യു ഡി എഫ് ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം.

യു ഡി എഫ് കൗണ്‍സിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ സുബൈറിന്റെ പിന്തുണയോടെയാണ് എല്‍ ഡി എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 42 അംഗ കൗണ്‍സിലില്‍ 22 പേരുടെ പിന്തുണയോടെയാണ് പ്രമേയം ചര്‍ച്ചക്കെടുത്തത്. എന്നാല്‍, ശേഷം നടന്ന വോട്ടെടുപ്പില്‍ നിന്ന് രണ്ട് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയായിരുന്നു. ബി ജെ പി അംഗവും യു ഡി എഫിലെ ഒരംഗവുമാണ് വിട്ടുനിന്നത്. ഇതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.

 

---- facebook comment plugin here -----

Latest