Connect with us

Kerala

കളമശ്ശേരി പോളി കഞ്ചാവ് വേട്ട; പൂര്‍വ വിദ്യാര്‍ഥി ആഷിക് പിടിയില്‍

രണ്ട് കിലോയില്‍ അധികം ഹോസ്റ്റലില്‍ എത്തിച്ചത് പൂര്‍വ വിദ്യാര്‍ഥിയായ ഇയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

Published

|

Last Updated

കൊച്ചി | കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക് ബോയ്സ് ഹോസ്റ്റലില്‍ നിന്ന് പിടികൂടിയ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥി ആഷിക് പിടിയില്‍. രണ്ട് കിലോയില്‍ അധികം ഹോസ്റ്റലില്‍ എത്തിച്ചത് പൂര്‍വ വിദ്യാര്‍ഥിയായ ഇയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ഥികളില്‍ ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു. ആകാശ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വ്യക്തിയാണെന്നും വില്‍പ്പന ലക്ഷ്യം വച്ചുള്ള കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ഇയാളില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ആഷികിനെ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കളമശ്ശേരി ഗവ. പോളിടെക്നിക്ക് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോയില്‍ അധികം കഞ്ചാവ് കണ്ടെത്തിയത്. കളമശ്ശേരി പോലീസും ഡാന്‍സാഫ് സംഘവുമാണ് റെയ്ഡ് നടത്തിയത്.

Latest