Connect with us

Kerala

കലവൂര്‍ സുഭദ്ര വധക്കേസ്; പ്രതികളെ കൊലപാതകം നടത്തിയ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി

ഓഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്.

Published

|

Last Updated

ആലപ്പുഴ | കലവൂര്‍ സുഭദ്ര വധക്കേസിലെ പ്രതികളെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു .ഇതിന് പിന്നാലെയാണ് കോര്‍ത്തുശേരിയിലെ വാടക വീട്ടില്‍ പ്രതികളായ മാത്യൂസിനെയും ശര്‍മിളയെയും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊല നടന്ന വീട്ടിലും വസ്ത്രമടക്കം ഉപേക്ഷിച്ച പറമ്പിലും സുഭദ്രയെ കുഴിച്ചിട്ടയിടത്തും തെളിവെടുപ്പ് നടത്തി.

കോടതിയില്‍ ഹാജരാക്കുന്നതിനിടെ താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ശര്‍മിള പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.എന്നാല്‍ തെളിവെടുപ്പിനോട് യാതൊരു കൂസലുമില്ലാതെയാണ് മാത്യൂസ് പ്രതികരിച്ചത്. സുഭദ്രയെ എങ്ങനെ കൊലപ്പെടുത്തിയതെന്നടക്കമുള്ള വിവരം മാത്യൂസ് പോലീസിനോട് വിശദീകരിച്ചു.

പ്രദേശത്ത് നിന്ന് ഒരു തലയണ പോലീസ് കണ്ടെടുത്തു. പ്രതികളെ തെളിവെടുപ്പിന്  എത്തിക്കുന്നുവെന്നറിഞ്ഞ് വന്‍ ജനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നു.

ഓഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്.തുടര്‍ന്ന് മകന്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ മാത്യൂസും ശര്‍മിളയും ചേര്‍ന്ന് സുഭദ്രയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

Latest