Connect with us

Alappuzha

കളർകോട് അപകടം: കാർ ഉടമയക്ക് എതിരെ നടപടിയുണ്ടാകും

ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം

Published

|

Last Updated

ആലപ്പുഴ | അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ആലപ്പുഴ കളർകോട് അപകടത്തില്‍ കാര്‍ ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും. ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ലാതെയാണ് ഉടമ ടവേര കാർ വാടകയ്ക്ക് നൽകിയതെന്ന് കണ്ടെത്തി. ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനത്തിന്റെ പഴക്കവും ഡ്രൈവറുടെ പരിചക്കുറവും അമിതഭാരവുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. 14 വർഷം പഴക്കമുള്ള വാഹനമാണ് അപകടത്തിൽപെട്ടത്. എ ബി എസ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിന് ഉണ്ടായിരുന്നില്ല. അഞ്ച് മാസം മുമ്പാണ് വാഹനം ഓടിച്ച വിദ്യാർഥി ലൈസൻസ് എടുത്തത്. ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിൽ 11 പേർ ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.

തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു കളർകോട് നാടിനെ നടുക്കിയ അപകടം. ഗുരുവായൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുമായി വിദ്യാർഥികൾ സഞ്ചരിച്ച് ടവേര വാൻ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.

---- facebook comment plugin here -----

Latest