Alappuzha
കളർകോട് അപകടം: കെ എസ് ആർ ടി സി ഡ്രൈവറെ പ്രതിചേർത്ത് എഫ് ഐ ആർ
മനുഷ്യജീവന് അപകടമുണ്ടാക്കും വിധം വാഹനം ഓടിച്ചു എന്ന് കാണിച്ചാണ് എഫ് ഐ ആർ
ആലപ്പുഴ | കളർകോട് അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെ എസ് ആർ ടി സി ഡ്രൈവറെ പ്രതി ചേർത്ത് പോലീസ് എഫ് ഐ ആർ തയ്യാറാക്കി. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം വാഹനം ഓടിച്ചു എന്ന് കാണിച്ചാണ് എഫ് ഐ ആർ.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ എന്നാണ് പോലീസ് വിശദീകരണം. സിസിടിവി ദൃശ്യങ്ങൾ, മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആറിൽ മാറ്റം വരുമെന്ന് പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു കളർകോട് നാടിനെ നടുക്കിയ അപകടം. ഗുരുവായൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുമായി വിദ്യാർഥികൾ സഞ്ചരിച്ച് ടവേര വാൻ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.