Alappuzha
കളർകോട് വാഹനാപകടം: ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി
ആലപ്പുഴ | ആലപ്പുഴ കളർകോട് മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാൻ കെ എസ് ആർ ടി സി ബസിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു കളർകോട് നാടിനെ നടുക്കിയ അപകടം. ഗുരുവായൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുമായി വിദ്യാർഥികൾ സഞ്ചരിച്ച് ടവേര വാൻ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
---- facebook comment plugin here -----