Connect with us

OBITUARY

കല്ലാച്ചി മൊയ്തു മുസ്‌ലിയാര്‍ അന്തരിച്ചു

ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പഴഞ്ചന ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍

Published

|

Last Updated

വെള്ളമുണ്ട | പ്രമുഖ മത പണ്ഡിതനും മുദരിസും ആയ കല്ലാച്ചി മൊയ്തു മുസ്‌ലിയാര്‍ (83) അന്തരിച്ചു. കെ കെ സ്വദഖത്തുല്ല മുസ്‌ലിയാര്‍, നാദാപുരം ഖാസി ആയിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, അലി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ നാദാപുരം, വാരാമ്പറ്റ എന്നിവിടങ്ങളിലായി ദീര്‍ഘകാലം മത പഠനം നടത്തി.

വെള്ളമുണ്ട പഴഞ്ചന, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പഴശ്ശി, ഈസ്റ്റ് കെല്ലൂര്‍ ജുമാ മസ്ജിദുകളില്‍ മുദരിസ് ആയി ചെയ്ത മൊയ്തു മുസ്‌ലിയാര്‍ക്ക് മലബാറില്‍ നിരവധി ശിഷ്യ ഗണങ്ങള്‍ ഉണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വയനാട് ജില്ലാ മുശാവറ അംഗവും വെള്ളമുണ്ട അല്‍ ഫുര്‍ഖാന്‍ ലിബറല്‍ ആര്‍ട്‌സ് കോളേജിന്റെ രക്ഷാധികാരിയും ആണ്.

ഭാര്യമാര്‍: പരേതയായ അലുവ ഖദീജ, പുതിയോട്ടിക്കണ്ടി ഫാത്തിമ.
മക്കള്‍: ആയിഷ, അബ്ദുറഷീദ്, റൈഹാനത്ത്, ഹഫ്‌സത്ത്, ഖദീജ, മിസ്‌രിയ, ജുബൈരിയത്ത്.
മരുമക്കള്‍: അബൂബക്കര്‍, ജമീല, നാസര്‍, റഷീദ്, ഇഖ്ബാല്‍, ജംഷീര്‍, അനീസ്.

ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പഴഞ്ചന ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

---- facebook comment plugin here -----

Latest