Kasargod
കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക അവാര്‍ഡ് സി പി അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് സമ്മാനിച്ചു
വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സാന്ത്വന മേഖലകളില്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി നടത്തുന്ന നിസ്തുല സേവനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
കാസര്‍കോട് | സഅദിയ്യ ഫൗണ്ടറും വ്യവസായ പ്രമുഖനുമായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക പ്രഥമ അവാര്‍ഡ് വ്യവസായ പ്രമുഖന്‍ സി പി അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സാന്ത്വന മേഖലകളില്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി നടത്തുന്ന നിസ്തുല സേവനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
18-ാം വയസ്സില്‍ വിദേശത്തെത്തിയ അദ്ദേഹം തന്റെ കഠിനാധ്വാനത്തിലൂടെ വ്യവസായ രംഗത്ത് അദ്ദേഹത്തിന് മുന്നേറാന്‍ കഴിഞ്ഞു. ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. സഅദിയ്യ 55-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ പണ്ഡിതന്മാരും വിദേശ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരും അണിനിരന്ന സമ്മേളനത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഷാള്‍ അണിയിച്ചു.
പരിപാടി അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ നായിഫ് അല്‍ മസ്ഊദി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, വി പി എം ഫൈസി വില്യാപള്ളി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ അബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഹനീഫ് ഹാജി ഉള്ളാള്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.
കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക പ്രഥമ അവാര്‍ഡ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ചേര്‍ന്ന് സമ്മാനിക്കുന്നു.