Connect with us

Kerala

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ്; മണിച്ചന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Published

|

Last Updated

കൊല്ലം | കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രന്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. നിലവില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിച്ചു വരികയാണ് മണിച്ചന്‍. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ജയില്‍ ഉപദേശക സമിതിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മണിച്ചന്റെ മോചന ആവശ്യത്തില്‍ നാല് മാസമായിട്ടും തീരുമാനമെടുക്കാത്തതിനെ കോടി വിമര്‍ശിക്കുകയും ചെയ്തു. വിഷയത്തില്‍ അടിയന്തര തീരുമാനമെടുത്തില്ലെങ്കില്‍ മണിച്ചന് ജാമ്യം നല്‍കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

Latest