Kerala
കലൂര്‍ അപകടം; മുഖ്യ സംഘാടകര്‍ പോലീസിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി
നാളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം
കൊച്ചി | നൃത്തപരിപാടിക്കിടെ കലൂരില്‍ ഗ്യാലറിയില്‍ നിന്ന് എം എല്‍ എ വീണ് പരുക്കേറ്റ സംഭവത്തില്‍ മുഖ്യസംഘാടകര്‍ പോലീസിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. മൃദംഗവിഷന്‍, ഓസ്‌കാര്‍ ഇവന്റസ് ഉടമകള്‍ നാളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
സ്റ്റേജ് നിര്‍മിച്ചത് അപകടകരമായ രീതിയിലാണെന്ന് പോലീസ്, ഫയര്‍ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ സംയുക്ത റിപോര്‍ട്ടിലുണ്ടായിരുന്നു. അധികമായി നിര്‍മിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ല. വി ഐ പി പവലിയന്റെ ഭാഗത്ത് ആംബുലന്‍സ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാന്‍ കാരണമായെന്നും റിപോര്‍ട്ടില്‍ പറയുന്നു.
---- facebook comment plugin here -----