Connect with us

Kerala

കലൂര്‍ അപകടം: മൂന്നുപേര്‍ അറസ്റ്റില്‍

ബെന്നി, കൃഷ്ണ കുമാര്‍, ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Published

|

Last Updated

കൊച്ചി | ഉമാ തോമസ് എം എല്‍ എക്ക് ഗുരുതരമായി പരുക്കേല്‍ക്കാനിടയായ കലൂര്‍ അപകടത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബെന്നി, കൃഷ്ണ കുമാര്‍, ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് ഗാലറിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരുക്കേറ്റത്. സംഭവത്തില്‍ പ്രതികരണവുമായി ഗ്രേറ്റര്‍ കൊച്ചി ഡവലപ്‌മെന്റ് അതോറിറ്റി (ജി സി ഡി എ) പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സംഘാടകര്‍ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്നും സ്റ്റേജിന് കൃത്യമായ ബാരിക്കേഡ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള പറഞ്ഞു.

സ്റ്റേഡിയത്തിന്റെ പ്രശ്നമല്ല അപകടമുണ്ടാക്കിയത്. ഫയര്‍, പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരോട് കരാര്‍ വെച്ചിരുന്നു. കരാര്‍ പാലിക്കുന്നതില്‍ സംഘാടകര്‍ ഗുരുതര വീഴ്ച വരുത്തി. വിഷയത്തില്‍ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തും. വിശദമായ വിവരം പോലീസിന് കൈമാറുമെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുമായി വെച്ച കരാറിന്റെ വിശദാംശങ്ങള്‍ പത്രകുറിപ്പിലൂടെ അറിയിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. പോലീസ് റിപോര്‍ട്ട് കൂടി പരിഗണിച്ചാകും സംഘാടകര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും കെ ചന്ദ്രന്‍പിള്ള വ്യക്തമാക്കി. സംഘടാകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ, സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യഹരജി തേടി ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമ തൃശൂര്‍ സ്വദേശി ജനീഷ് ഹൈക്കോടതിയെ സമീപിച്ചു. പരിപാടിയുടെ നടത്തിപ്പില്‍ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും നിര്‍ഭാഗ്യകരമായ അപകടത്തിന് താന്‍ ഉത്തരവാദിയല്ലെന്നും ജനീഷ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഓസ്‌കാര്‍ ഇവന്റ്്സ് മാനേജര്‍ കൃഷ്ണകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ജനീഷ് കോടതിയെ സമീപിച്ചത്.