Kerala
കലൂര്‍ ഗ്യാലറി അപകടം: ഒന്നാം പ്രതി കീഴടങ്ങി
മൃദംഗ വിഷന്‍ സി ഇ ഒ. എം നിഘോഷ് കുമാര്‍ ആണ് കീഴടങ്ങിയത്
കൊച്ചി | കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം എല്‍ എക്ക് അപകടത്തില്‍പ്പെട്ട കേസിലെ ഒന്നാം പ്രതി മൃദംഗ വിഷന്‍ സി ഇ ഒ. എം നിഘോഷ് കുമാര്‍ പോലീസില്‍ കീഴടങ്ങി.
പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ആണ് പ്രതി ഹാജരായത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നിഘോഷ് കുമാര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി മൃദംഗ വിഷന് നേരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
---- facebook comment plugin here -----