Kerala
കലൂര്‍ സ്റ്റേഡിയം അപകടം; കൊച്ചി നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
പരിപാടി സംഘടിപ്പിച്ച സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മേയര്‍ വ്യക്തമാക്കി.
കൊച്ചി | കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അപകടത്തില്‍ കോര്‍പറേഷന് വീഴ്ചയുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് കലൂര്‍ ഹെല്‍ത്ത് സര്‍ക്കിളിലെ എംഎന്‍ നിതയെ സസ്‌പെന്‍ഡ് ചെയ്തത്.
പരിപാടി സംഘടിപ്പിച്ച സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മേയര്‍ വ്യക്തമാക്കി.
കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് എംഎല്‍എ വീണത്.തലക്കും ശ്വാസകോശത്തിലും പരുക്കേറ്റ ഉമാ തോമസ് രണ്ട് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയാണ്.