Kerala
കലൂര്‍ സ്റ്റേഡിയം അപകടം; കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
ഉച്ചക്ക് രണ്ടേകാലോടെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയിരുന്നത്
കൊച്ചി | കലൂര്‍ സ്റ്റേഡിയത്തില്‍ കൂട്ട നൃത്തപരിപാടിക്കിടെയുണ്ടായ അപകട കേസില്‍ പോലീസില്‍ കീഴടങ്ങിയ ഒന്നാം പ്രതിയെ വിട്ടയച്ചു. മൃദംഗ വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ വയനാട് മേപ്പാടി മലയില്‍ എം നിഗോഷ് കുമാറി(40)നെയാണ് വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇയാള്‍ ഇന്ന് ഉച്ചക്ക് രണ്ടേകാലോടെ എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.
---- facebook comment plugin here -----