Connect with us

Kerala

കലൂര്‍ സ്റ്റേഡിയം നൃത്ത പരിപാടിക്ക് നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെ; വിജിലന്‍സില്‍ പരാതി

ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം നിലനിര്‍ത്തേണ്ടതിനാല്‍ നൃത്തപരിപാടിക്ക് നല്‍കാനാകില്ലെന്നായിരുന്നു എസ്റ്റേറ്റ് ഓഫീസര്‍ ഫയലില്‍ മറുപടി നല്‍കിയത്.

Published

|

Last Updated

കൊച്ചി|കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണി ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്കെതിരെ വിജിലന്‍സില്‍ പരാതി. കൊച്ചി സ്വദേശിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ് പരാതിയില്‍ പറയുന്നത്.

2024 ആഗസ്ത് 23നാണ് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടി നടത്താന്‍ മൃദംഗ വിഷന്‍ അപേക്ഷ നല്‍കുന്നത്. ഈ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസര്‍ ഫയലില്‍ രേഖപ്പെടുത്തി. ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം നിലനിര്‍ത്തേണ്ടതിനാല്‍ നൃത്തപരിപാടിക്ക് നല്‍കാനാകില്ലെന്നായിരുന്നു എസ്റ്റേറ്റ് ഓഫീസര്‍ ഫയലില്‍ മറുപടി നല്‍കിയത്.

ഇത് മറികടന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയുടെ ആവശ്യപ്രകാരം സ്റ്റേഡിയം നൃത്തപരിപാടിക്ക് അനുവദിച്ചത്. ജനപ്രതിനിധികളടങ്ങുന്ന ജനറല്‍ കൗണ്‍സിലാണ് സ്റ്റേഡിയം വിട്ട് നല്‍കുന്നതിന് അംഗീകാരം നല്‍കേണ്ടത്. എന്നാല്‍ ഇത് മറികടന്ന് ചെയര്‍മാന്‍ വഴിവിട്ട് അനുമതി നല്‍കുകയായിരുന്നു. സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചതും കെ ചന്ദ്രന്‍പിള്ളയാണ്. ഇതില്‍ സാമ്പത്തിക അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പരാതി.

 

 

 

---- facebook comment plugin here -----

Latest