Connect with us

kalotsavam welcome song

കലോത്സവം സ്വാഗതഗാനം: നടപടി സ്വീകരിക്കണമെന്ന് സി പി എം കോഴിക്കോട് കമ്മിറ്റിയും

ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർഥത്തിൽ എൽ ഡി എഫ് സർക്കാറും കേരളീയ സമൂഹവും  ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.

Published

|

Last Updated

കോഴിക്കോട് | കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ വിവാദ ദൃശ്യാവിഷ്ക്കാരം പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിമർശനത്തിനിടയാക്കിയത് സി പി ഐ (എം) ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ദൃശ്യാവിഷ്ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർഥത്തിൽ എൽ ഡി എഫ് സർക്കാറും കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല.

ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് അവശ്യപ്പെടുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. വിഷയം അന്വേഷിക്കണമെന്ന് കലോത്സവം സ്വാഗത സംഘം ചെയർമാൻ കൂടിയായ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു.

Latest