National
കല്‍പന സോറന്‍ നിയമസഭയിലേക്ക് മത്സരിക്കും; പ്രഖ്യാപനവുമായി ജെ എം എം
മെയ് 20 നാണ് ഗാണ്ഡേയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
റാഞ്ചി | ജയിലില്‍ കഴിയുന്ന ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഭാര്യ കല്‍പന സോറന്‍ നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. ഗാണ്ഡേ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കല്‍പന സോറന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ( ജെ എം എം ) പ്രഖ്യാപിച്ചു.
ജെഎംഎം എംഎല്‍എ സര്‍ഫറാസ് അഹമ്മദിന്റെ രാജിയെ തുടര്‍ന്നാണ് ഗിരിദിഹ് ജില്ലയിലെ സീറ്റ് ഒഴിഞ്ഞത്. ഝാര്‍ഖണ്ഡില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 20 നാണ് ഗാണ്ഡേയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഭൂമികുംഭകോണ കേസില്‍ ജനുവരി 31 നാണ് ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.ഹേമന്ദ് സോറന്റെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെയും അറസ്റ്റിന് പിന്നാലെ ഡല്‍ഹി രാംലീല മൈതാനിയിലും റാഞ്ചിയിലും ഇന്ത്യ മുന്നണി സംഘടിപ്പിച്ച മഹാറാലികളില്‍ കല്‍പന സോറന്‍ പങ്കെടുത്തിരുന്നു. റാഞ്ചിയില്‍ നടന്ന മഹാറാലിയില്‍ ഹേമന്ദ് സോറന്റെ സന്ദേശം കല്‍പന സോറന്‍ വായിച്ചു.