National
ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് പാളം തെറ്റി; ഒരാള്‍ മരിച്ചു; എട്ടു പേര്‍ക്ക് ഗുരുതര പരുക്ക്
യാത്രക്കാര്‍ സുരക്ഷിതര്‍ എന്ന് റെയില്‍വേ അറിയിച്ചു

കട്ടക് | ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് പാളം തെറ്റി. ഒരാള്‍ മരിച്ചതായും എട്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ദത്താത്രയ ഭൗ സാഹെബ് ഷിന്‍ഡെ അറിയിച്ചു.
മൂന്ന് ട്രയിനുകള്‍ വഴി തിരിച്ച് വിട്ടു. കമാഖ്യ എക്‌സ്പ്രസ്സിന്റെ 11 എസി കോച്ചുകളാണ് പാളം തെറ്റിയത്. യാത്രക്കാര്‍ സുരക്ഷിതര്‍ എന്ന് റെയില്‍വേ അറിയിച്ചു. അപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്നും സി പി ആര്‍ ഒ അശോക് കുമാര്‍ മിശ്ര അറിയിച്ചു. എന്‍ ഡി ആര്‍ എഫും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.
കട്ടക്ക് ജില്ലയിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടം നടന്നയുടന്‍ തന്നെ റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതര്‍ അറിയിച്ചു. കാമാഖ്യ എക്‌സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സജ്ജമാക്കി.