National
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ മത്സരിച്ചേക്കും
കോയമ്പത്തൂരില്‍ മത്സരിക്കുമെന്നാണ് സൂചന.
കോയമ്പത്തൂര്‍| ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതിമയ്യം (എംഎന്‍എം) അധ്യക്ഷനുമായ കമല്‍ ഹാസന്‍ മത്സരിക്കാന്‍ സാധ്യത. കോയമ്പത്തൂരില്‍ മത്സരിക്കുമെന്നാണ് സൂചന. ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് റിപ്പോര്‍ട്ട്.
കോയമ്പത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചു കൂട്ടിയതെന്നാണ് വിവരം. ജനാധിപത്യം അപകടത്തിലാണെന്ന് കമല്‍ ഹാസന്‍ യോഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----