Connect with us

മധ്യപ്രദേശില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി വന്‍ വിജയത്തിലേക്ക് കുതിച്ച് ബി ജെ പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുകയെന്നായിരുന്നു പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബി ജെ പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നു പോലും ചില എക്‌സിറ്റ് പോളുകള്‍ സൂചിപ്പിച്ചു.

തിരഞ്ഞെടുപ്പ് നടന്ന 230 സീറ്റുകളില്‍ 158ലും ലീഡ് നേടി ഗംഭീര കുതിപ്പാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. 68 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. കോണ്‍ഗ്രസിനെക്കാള്‍ ഇരട്ടിയിലധികം സീറ്റുകള്‍ക്കാണ് ബി ജെ പി തേരോട്ടം. യു പി മുന്‍ മുഖ്യമന്ത്രി മായാവതിയുടെ ബി എസ് പിക്കാണ് അവശേഷിക്കുന്ന മൂന്ന് സീറ്റില്‍ ലീഡുള്ളത്.

വീഡിയോ കാണാം

Latest