Books
കമാൽ വരദൂരിന്റെ 'ബോൻജൂർ പാരീസ്' പ്രകാശിതമായി
പാരിസ് നഗര കാഴ്ച്ചകളും ചരിത്രവും ലളിത മലയാളത്തിലൂടെ അവതരിപ്പിച്ച സുന്ദരയാത്രാവിവരണമാണ് ബോൻജുർ പാരിസ്
ഷാർജ | പ്രശസ്ത മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ പാരീസ് ചരിത്ര നഗരത്തിലുടെ നടത്തിയ കായിക യാത്രാവിവരണം-ബോൻജുർ പാരീസ് ഷാർജാ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശിതമായി. റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ആദ്യ കോപ്പി കോഴിക്കോട് നഗരസഭാ മേയർ ഡോ.ബിനാ ഫിലിപ്പിനും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കരക്കും കൈമാറി.
പാരിസ് നഗര കാഴ്ച്ചകളും ചരിത്രവും ലളിത മലയാളത്തിലൂടെ അവതരിപ്പിച്ച സുന്ദരയാത്രാവിവരണമാണ് ബോൻജുർ പാരിസെന്ന് മേയർ ബിനാ ഫിലിപ്പ് പറഞ്ഞു.
ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഡോ.അൻവർ അമീൻ, ഷാർജാ കെ.എം. സി. സി പ്രസിഡണ്ട് ഹാഷിം നുഞ്ഞേരി, ലിപി അക്ബർ, പ്രശസ്ത ഫുട്ബോൾ സംഘാടകൻ ഷരീഫ് ചിറക്കൽ, കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കെ.പി മുഹമ്മദ് പേരോട്, ചന്ദ്രിക കോഴിക്കോട് യൂണിറ്റ് റസി മാനേജർ മുനീബ് ഹസൻ എന്നിവർ സംസാരിച്ചു. കമാൽ വരദൂർ മറുപടി പറഞ്ഞു.