sfi-aisf clash
എം ജി സംഘര്‍ഷത്തില്‍ ഒടുവില്‍ കാനത്തിന്റെ പ്രതികരണം
പ്രശ്‌നം പരിഹരിക്കാന്‍ എ ഐ എസ് എഫ് സംസ്ഥാന നേതൃത്വം ഇടപെടും

തിരുവനന്തപുരം | എം ജി സര്‍വകലാശാലയില്‍ എസ് എഫ് ഐക്കാരില്‍ നിന്ന് എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രശ്നം ആ സംഘടന തന്നെ പരിഹരിക്കുമെന്നും എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി ഇടപെടുമെന്നും കാനം അറിയിച്ചു. വിഷയത്തില്‍ സി പി ഐ നേതൃത്വം തുടരുന്ന മൗനം സമുഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.
സംസ്ഥാന വനിതാ നേതാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് പരാതി കൊടുത്തിട്ടും എന്തുകൊണ്ടാണ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്നായിരുന്നു അണികള്‍ സമൂഹ മാധ്യമങ്ങളില്‍ ചോദിച്ചത്. വിഷയം വിദ്യാര്‍ഥി സംഘടന പരിഹരിക്കുമെന്ന് പറഞ്ഞ കാനം എസ് എഫ് ഐക്കെതിരെ വിമര്‍ശനങ്ങള്‍ ഒന്നും നടത്താത്തും ശ്രദ്ധേയമാണ്.