Connect with us

Kerala

കനവ് ബേബി അന്തരിച്ചു

വയനാട് നടവയലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

നടവയല്‍ | എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കനവ് ബേബി എന്ന കെ ജെ ബേബി അന്തരിച്ചു.70 വയസ്സായിരുന്നു. വയനാട് നടവയലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടി നടവയലിൽ ചിങ്ങോട് 1994 ൽ കനവ് എന്ന വിദ്യാലയം ആരംഭിച്ചു.

2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.