Connect with us

National

കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചതു തന്നെ; കാനത്തെ തള്ളി ഡി രാജ

Published

|

Last Updated

ന്യൂഡല്‍ഹി | കനയ്യ കുമാര്‍ വിഷയത്തില്‍ കാനം രാജേന്ദ്രന്റെ നിലപാടിനെ തള്ളി ഡി രാജ. കനയ്യക്ക് ആവശ്യമായ പരിഗണന പാര്‍ട്ടിയില്‍ നല്‍കിയിരുന്നുവെന്നും അതുകൊണ്ടുതന്നെ കനയ്യ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന നിലപാടില്‍ മാറ്റമില്ലെന്നും രാജ വ്യക്തമാക്കി. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന അഭിപ്രായമില്ലെന്നാണ് കാനം പ്രതികരിച്ചിരുന്നത്.

പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഡി രാജ പറഞ്ഞു. കേരള പോലീസില്‍ ആര്‍ എസ് എസ് സാന്നിധ്യമുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ ഡി രാജ പിന്തുണച്ചിരുന്നു. ഇതിനെതിരെ കാനം പരസ്യമായി രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിയില്‍ വിവാദം കൊഴുത്തത്. സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്നും ഡി രാജ അറിയിച്ചു.