National
കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; രാഹുല്‍ ഗാന്ധിയെ കാണും
ജനക്കൂട്ടത്തെ അകര്‍ഷിക്കാനുള്ള കനയ്യകുമാറിന്റെ കഴിവിനെ ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം

ന്യൂഡല്‍ഹി | സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായി കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കനയ്യ കുമാര്‍ ഇതിനകം കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവകരമായി പരിഗണിക്കുകയാണെന്നും എന്നാല്‍ എപ്പോഴത് സംഭവിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജനക്കൂട്ടത്തെ അകര്‍ഷിക്കാനുള്ള കനയ്യകുമാറിന്റെ കഴിവിനെ ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇത്തരം നേതാക്കളുടെ ദൗര്‍ലഭ്യം ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് നേരിടുന്ന പശ്ചാത്തലത്തിലാണ് കനയ്യ കുമാറുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. കനയ്യ കുമാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.അതേ സമയം ഇത്തരം വാര്‍ത്തകളെ സിപിഐ വ്യത്തങ്ങള്‍ തള്ളി