Connect with us

Kerala

കഞ്ചിക്കോട് ബ്രൂവറി; നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്

വിവാദം ഉയര്‍ന്നിരിക്കെ വിശദീകരണവുമായി ഒയാസിസ് കമ്പനിയും രംഗത്തുവന്നിട്ടുണ്ട്

Published

|

Last Updated

പാലക്കാട് | കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ മറുപടി നല്‍കും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചര്‍ച്ചയിലെ മറുപടിക്കിടെ ആയിരിക്കും മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുക.

കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതില്‍ ഗുരുതരമായ അഴിമതി ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. വിവാദം ഉയര്‍ന്നിരിക്കെ വിശദീകരണവുമായി ഒയാസിസ് കമ്പനിയും രംഗത്തുവന്നിട്ടുണ്ട്. ബ്രൂവറി തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതോടെ തുടര്‍ സമര പ്രഖ്യാപനത്തിന്റെ വേദിയായും സഭാതലം മാറുമെന്നാണ് കരുതുന്നത്. ഇന്ന് പിരിയുന്ന സഭ ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ടി അടുത്ത മാസം ഏഴിനായിരിക്കും ഇനി ചേരുക.

വന്യജീവി അക്രമവുമായി ബന്ധപ്പെട്ട വിഷയം ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷവും നിയമസഭയില്‍ വിഷയം ഉയര്‍ത്തിയേക്കും. വയനാട് മുണ്ടക്കൈ പുനരധിവാസം, ടി പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് അടക്കമുള്ള വിഷയങ്ങള്‍ ചോദ്യോത്തര വേളയിലും ഉയര്‍ന്നു വരുന്നുണ്ട്.

Latest