Connect with us

Kerala

കണ്ടല ബേങ്ക് കള്ളപ്പണ കേസ്; ഇന്ന് ഹാജരാകില്ലെന്ന് ഭാസുരാംഗന്‍

വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും ഹാജരാകാന്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും ആവശ്യം.

Published

|

Last Updated

തിരുവനന്തപുരം | കണ്ടല ബേങ്കിലെ കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകില്ലെന്ന് ബേങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍. വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും ഹാജരാകാന്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും ഭാസുരാംഗന്‍ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നലെ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, മകള്‍ ഭിമ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂര്‍ നീണ്ടു.

കേസന്വേഷണത്തിന്റെ ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്തെ ബേങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു. ചില രേഖകള്‍ ഇവിടങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

 

Latest