Connect with us

Kerala

കണ്ടല ബേങ്ക് തട്ടിപ്പ്; ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും ഇ ഡി കസ്റ്റഡിയില്‍ വിട്ടു

കൊച്ചിയിലെ പി എം എല്‍ എ കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

Published

|

Last Updated

കൊച്ചി | കണ്ടല ബേങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബേങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ എന്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും മൂന്ന് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ പി എം എല്‍ എ കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിടണമെന്ന ഇ ഡി ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ ഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

കണ്ടല ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ ഡി വ്യക്തമാക്കുന്നത്. അറസ്റ്റിലായ എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തിനും തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കള്‍ വഴിവിട്ട വായ്പക്കായി ഇടപെട്ടുവെന്നുമാണ് ഇ ഡി കണ്ടെത്തല്‍.

 

Latest