Kerala
കണ്ടല ബേങ്ക് തട്ടിപ്പ് കേസ്: ഭാസുരാംഗന്റെ മകനും ഇ ഡി കസ്റ്റഡിയില്‍
ഭാസുരാംഗനെ ഇ ഡി ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

തിരുവനന്തപുരം | കണ്ടല സഹകരണ ബേങ്ക് തട്ടിപ്പു കേസില്‍ സി പി ഐ നേതാവ് ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്ത് ഇ ഡി കസ്റ്റഡിയില്‍. തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അഖില്‍ ജിത്തുമായി ഇ ഡി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി.
ഇ ഡി ഇന്നലെ കസ്റ്റഡിയിലെടുത്ത് ഭാസുരാംഗന്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ തന്നെയാണ് അഖില്‍ ജിത്തിനെയും എത്തിച്ചത്. അഖില്‍ ജിത്തിന്റെ ആഡംബര കാറും ഇ ഡി പിടിച്ചെടുത്തു.
പൂജപ്പുരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ഇ ഡി ഭാസുരാംഗനെ കസ്റ്റഡിയിലെടുത്തിരുന്നത്. 14 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തിരുന്നു.
ഇ ഡി സംഘം ബേങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിയിരുന്നു. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബേങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഭാസുരാംഗനായിരുന്നു ബേങ്ക് പ്രസിഡന്റ്.