Kerala
കണ്ടല ബേങ്ക് തട്ടിപ്പ്; എന്‍. ഭാസുരാംഗന്‍ സുപ്രീംകോടതിയെ സമീപിച്ചു
കേരള പോലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

തിരുവനന്തപുരം| കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ബേങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്‍ സുപ്രീംകോടതിയെ സമീപിച്ചു. കേരള പോലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ഭാസുരാംഗന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. നിലവില്‍ ഭാസുരാംഗന്‍ ഇഡി കസ്റ്റഡിയിലാണ്.
അഭിഭാഷകന്‍ റോയി എബ്രാഹമാണ് ഭാസുരാംഗന് വേണ്ടി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കണ്ടല ബേങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ മാസം എറണാകുളം പിഎംഎല്‍എ കോടതി തള്ളിയിരുന്നു. പ്രതികളുടെ ബേങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
എന്നാല്‍ കണ്ടല ബേങ്കില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചിരുന്നു. 2023 നവംബര്‍ 21 നാണ് ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും ഇഡി അറസ്റ്റ് ചെയ്തതത്.