Connect with us

Kerala

കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ്: എന്‍ ഭാസുരാംഗനെതിരായ പാര്‍ട്ടി നടപടി വൈകിയിട്ടില്ലെന്ന് ചിഞ്ചുറാണി

'പാര്‍ട്ടി നടപടിയെടുത്തതു കൊണ്ടാണ് മില്‍മയില്‍ നിന്ന് അദ്ദേഹത്തെ ഉടന്‍ നീക്കിയത്. ഭാസുരാംഗന്‍ തെറ്റ് ചെയ്തതായി ഇപ്പോഴും തെളിഞ്ഞിട്ടില്ല.'

Published

|

Last Updated

തിരുവനന്തപുരം | കണ്ടല സഹകരണ ബേങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ എന്‍ ഭാസുരാംഗനെതിരായ നടപടി വൈകിയിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാര്‍ട്ടി നടപടിയെടുത്തതു കൊണ്ടാണ് മില്‍മയില്‍ നിന്ന് അദ്ദേഹത്തെ ഉടന്‍ നീക്കിയത്. ഭാസുരാംഗന്‍ തെറ്റ് ചെയ്തതായി ഇപ്പോഴും തെളിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പൂജപ്പുരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ഇ ഡി ബേങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെ കസ്റ്റഡിയിലെടുത്തിരുന്നത്. 14 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തിരുന്നു.

ഇ ഡി സംഘം ബേങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിയിരുന്നു. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബേങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഭാസുരാംഗനായിരുന്നു ബേങ്ക് പ്രസിഡന്റ്.

ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിനെയും ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അഖില്‍ ജിത്തിന്റെ ആഡംബര കാറും ഇ ഡി പിടിച്ചെടുത്തു.

 

Latest