Connect with us

Kerala

കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ്;ഭാസുരാംഗനേയും മകനേയും ഇ ഡി ഇന്നും ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിന് ഇന്നു രാവിലെ ഹാജരാകണമെന്ന് കാണിച്ച് ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തിനും ഇഡി സമന്‍സ് അയച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം  | കണ്ടല സഹകരണ ബേങ്ക് തട്ടിപ്പു കേസില്‍ ബേങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്നു രാവിലെ ഹാജരാകണമെന്ന് കാണിച്ച് ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തിനും ഇഡി സമന്‍സ് അയച്ചിരുന്നു.101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബേങ്കിന്റെ മുന്‍ പ്രസിഡന്റായ ഭാസുരാംഗനെ അന്വേഷണ സംഘം കഴിഞ്ഞദിവസം എട്ടരമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

നേരത്തെ ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കണ്ടല ബേങ്കിലെ ജീവനക്കാരുടെയുള്‍പ്പടെ മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെതിരായ നിര്‍ണായക തെളിവുകള്‍ ഇഡി ശേഖരിക്കുകയും ചെയ്തിരുന്നു.

Latest