Kerala
കഞ്ചിക്കോട് കാട്ടാന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
വനം വകുപ്പും റെയിൽവേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് | പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തില്‍ റെയില്‍വേക്കെതിരെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം വേഗത നിയന്ത്രിക്കുന്നതില്‍ റെയില്‍വേക്ക് ശുഷ്‌കാന്തി ഉണ്ടായില്ലെന്ന് വ്യക്തമാക്കി.
വേഗ നിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിന്‍ ഓടിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാലക്കാട് ഡിവിഷന്‍ മാനേജരുമായി ചര്‍ച്ച നടത്തും.
വനംവകുപ്പും റെയില്‍വേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം-ചെന്നൈ മെയില്‍ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ വാളയാര്‍ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്.