Heavy rain
കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളപ്പൊക്കം
കടകളിലും വീടുകളിലും വെള്ളം കയറി; കോട്ടയം- കുമളി റോഡില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു

കോട്ടയം കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി കാഞ്ഞിരപ്പള്ളി ടൗണ്‍. കോട്ടയം- കുമളി റോഡില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറുകയാണ്. ഉരുള്‍പൊട്ടതിനെ തുടര്‍ന്നാണ് ഇത്രയും വ്യാപകമായി വെള്ളം കാഞ്ഞിരപ്പള്ളി ടൗണിലേക്ക് എത്തിയത്. മണിമലയാറില്‍ ഭീകരമായ അവസ്ഥയില്‍ വെള്ളം ഒഴുകുകയാണ്. മഹാപ്രളയ കാലത്ത് പോലും കാഞ്ഞിരപ്പള്ളിയില്‍ ഇത്രയും വലിയ അളവില്‍ വെള്ളമെത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ടൗണിലെ പല ഭാഗത്ത് നിന്നും ജനങ്ങളെ ഒഴുപ്പിക്കുകയാണ്. ഫൈബര്‍ വള്ളങ്ങളിലാണ് ജനങ്ങളെ ഒഴുപ്പിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് അധികൃതരുടെ തീരുമാനം. കാഞ്ഞിരപ്പള്ളിയുടെ പരിസരത്തെ പല ഭാഗത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്ത് പല ഭാഗത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.