Connect with us

National

വിമാനത്താവളം വഴി 14.8 കിലോ സ്വര്‍ണം കടത്തിയ കന്നട നടി രന്യ റാവു പിടിയില്‍ 

സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Published

|

Last Updated

ബെംഗളൂരു | വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കന്നഡ നടി അറസ്റ്റില്‍.ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തിയ കന്നഡ നടി രന്യ റാവുവില്‍ നിന്ന് 14.8 കിലോഗ്രാം സ്വര്‍ണമാണ് റനവ്യു ഇന്റലിജന്‍സ് പിടികൂടിയത്.

നടി കഴിഞ്ഞ 15 ദിവസത്തിനിടെ 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കര്‍ണാടകയില്‍ സേവനമനുഷ്ഠിക്കുന്ന ഡി ജി പി റാങ്കിലുള്ള ഐ പി എസ് ഉദ്യോഗസ്ഥന്റെ മകളാണ് രന്യ. പോലീസിന്റെ ഭാഗത്ത് നിന്നും രന്യക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയാണ്. നടിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Latest