National
കന്നട സിനിമ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു

ബംഗളൂരു | കന്നട സിനിമ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പുനീതിനെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. അപ്പു എന്ന് വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തുത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായക വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----