Connect with us

Ongoing News

കണ്ണൂര്‍ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ്' അനുവദിക്കണം; ധര്‍ണ നടത്തി

TEAM HISTORICAL FLIGHT JOURNEY പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ്’ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ യാത്രക്കാരുടെ സംഘം ‘TEAM HISTORICAL FLIGHT JOUNEY’ ഇന്ന് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ധര്‍ണ നടത്തി.’ THFJ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലെത്തിയ സംഘാംഗങ്ങള്‍ കഴിഞ്ഞ അഞ്ചു ദിവസം ഇവിടെ തങ്ങി കേന്ദ്ര മന്ത്രിമാരെയും എം പിമാരെയും വ്യോമയാന ഉദ്യോഗസ്ഥന്മാരെയും കണ്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു.

ധര്‍ണയ്ക്ക് THFJ നേതാക്കളായ ജയദേവന്‍ മാല്‍ഗുഡി, ആര്‍ക്കിടെക്ട് ടി വി മധുകുമാര്‍, എ സദാനന്ദന്‍, എസ് കെ ഷംസീര്‍, കെ വി ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest