Connect with us

Campus Assembly

കണ്ണൂര്‍ ജില്ലാ ക്യാമ്പസ് അസംബ്ലിക്ക് നാളെ തുടക്കം

പ്രൊഫഷണല്‍, ആര്‍ട്‌സ് ഉള്‍പ്പെടെ 100 ക്യാമ്പസുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും

Published

|

Last Updated

കണ്ണൂര്‍ | ‘ലെറ്റ്‌സ് സ്‌മൈല്‍ ഇറ്റ്‌സ് ചാരിറ്റി’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ ക്യാമ്പസ് അസംബ്ലി നാളെയും ഞായറാഴ്ചയും ഇരിട്ടി ഉളിയില്‍ മജ്ലിസില്‍ തയ്യാറാക്കിയ ഫാത്തിഹ് വാലിയില്‍ വെച്ച് നടക്കും. പ്രൊഫഷണല്‍, ആര്‍ട്‌സ് ഉള്‍പ്പെടെ 100 ക്യാമ്പസുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും.

നാളെ വൈകുന്നേരം 4 മണിക്ക് പാലോട്ട് പള്ളി മഖാം സിയാറത്തിന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. 4.30 ന് സ്വാഗതം സംഘം ചെയര്‍മാന്‍ എന്‍ അബ്ദുലത്തീഫ് സഅദി പതാക ഉയര്‍ത്തും. ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ അസംബ്ലി ഉദ്ഘാടനം ചെയ്യും. കെ മുഹമ്മദ് അനസ് അമാനി അധ്യക്ഷത വഹിക്കും. എം കെ ഹാമിദ് ചൊവ്വ, കെ അബ്ദുറഷീദ് നരിക്കോട്, അബ്ദുശുക്കൂര്‍ സഖാഫി, സാജിദ് ആറളം എന്നിവര്‍ പങ്കെടുക്കും.

പ്രഭാഷണം, സംവാദം, പാനല്‍ ഡിസ്‌കക്ഷന്‍ തുടങ്ങി വത്യസ്ത സെഷനുകളിലായി ദേവര്‍ഷോല അബ്ദുസലാം മുസ്ലിയാര്‍, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, സി എന്‍ ജാഫര്‍ സാദിഖ്, എം അബ്ദുല്‍ മജീദ്,സി കെ റാഷിദ് ബുഖാരി,ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍,അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍, ഇബ്രാഹിം സഖാഫി പുഴക്കാട്ടീരി, ഡോ. നൂറുദ്ധീന്‍ റാസി,ഡോ. അബൂബക്കര്‍, മുഹമ്മദ് നിയാസ് എന്നിവര്‍ നേതൃത്വം നല്‍കും. ഞായറാഴ്ച വൈകുന്നേരം 4. 30 ന് വിദ്യാര്‍ത്ഥി റാലിയോടെ ക്യാമ്പസ് അസംബ്ലി സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് അനസ് അമാനി, ജനറല്‍ സെക്രട്ടറി ടി വി ഷംസീര്‍ കടാങ്കോട്, സെക്രട്ടറിമാരായ മുഹമ്മദ് റമീസ് ചൊക്ലി, റസീന്‍ അബ്ദുള്ള തളിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.

Latest