Connect with us

Stray dog ​​attack

നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരുമെന്ന് പി പി ദിവ്യ

Published

|

Last Updated

കണ്ണൂര്‍ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ ജില്ലാ പഞ്ചായത്ത് കക്ഷിചേരുമെന്ന് പ്രസിഡന്റ് പി പി ദിവ്യ അറിയിച്ചു.

തെരുവ് നായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ശക്തായ നടപടി ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം നായകള്‍ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്. തദ്ദേശ സ്ഥാപനം എന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നു. സര്‍ക്കാറില്‍ നിന്നും അനുമതി ലഭിച്ചതായും ദിവ്യ പറഞ്ഞു.

Latest