Connect with us

Kerala

കണ്ണൂർ എംബാർക്കേഷൻ ഹജ്ജ് ക്യാമ്പ്-2025 സംഘാടക സമിതി രൂപീകരിച്ചു

സംഘാടകസമിതി രൂപീകരണ യോഗം മട്ടന്നൂർ എം എൽ എ കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കണ്ണൂർ|സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ക്വാട്ടയിൽ തിരഞ്ഞെടുക്കപ്പെട്ട് കണ്ണൂർ എംബാർക്കേഷൻ വഴി ഹജ്ജിനു പുറപ്പെടുന്ന ഹാജിമാരുടെ യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടിയുള്ള കണ്ണൂർ ഹജ്ജ് ക്യാമ്പ് 2025ന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണ യോഗം മട്ടന്നൂർ എം എൽ എ കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. 4478 ഹാജിമാരാണ് കണ്ണൂർ എംബാർകേഷൻ വഴി ഇത്തവണത്തെ ഹജ്ജിന് പുറപ്പെടുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
കണ്ണൂർ കാസർഗോഡ് ജില്ലകളിലെയും വയനാട് കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ നിന്നുമുള്ള ഹാജിമാരാണ് കണ്ണൂർ എയർപോർട്ട് വഴി ഇത്തവണ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കണ്ണൂരിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ വിമാനം മെയ് 11ന് പുലർച്ചെ പുറപ്പെടും.
കണ്ണൂർ ഹജ്ജ് എംബാർക്കേഷൻ സംഘാടക സമിതി
ചെയർമാൻ – PTA റഹീം (MLA & സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം), ജനറൽ കൺവീനർ – പി പി മുഹമ്മദ്‌ റാഫി (സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ ), വർക്കിങ് ചെയർമാൻ – എൻ ഷാജിത് മാസ്റ്റർ (മട്ടന്നൂർ നഗരസഭ ചെയർമാൻ), കൺവീനർമാർ- OV ജാഫർ (സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം), ശംസുദ്ധീൻ അരിഞ്ചിറ -(സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം).