Connect with us

Kerala

കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് 2025; സംഘാടക സമിതി ഓഫീസ് തുറന്നു

കണ്ണൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സിലാണ് ഇത്തവണയും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുക

Published

|

Last Updated

കണ്ണൂര്‍ |  ഹജ്ജ് ക്യാമ്പിന്റെ സംഘാടക സമിതി ഓഫീസ് മട്ടന്നൂര്‍ റാറാവീസ് ഹോട്ടല്‍ കെട്ടിടത്തില്‍ കെ കെ ശൈലജ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി ഫാത്തിമ, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, ഇരിട്ടി നഗരസഭ വൈസ് പ്രസിഡന്റ് പി പി ഉസ്മാന്‍, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി പി മുഹമ്മദ് റാഫി, ഒ വി ജാഫര്‍, ഷംസുദ്ദീന്‍ അരിഞ്ചിറ, നിസാര്‍ അതിരകം, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സിലാണ് ഇത്തവണയും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുക. മേയ് 11നാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാന സര്‍വീസ്.

 

Latest