Connect with us

Gulf

കണ്ണൂര്‍- മസ്‌കത്ത് വിമാനം അഞ്ച് മണിക്കൂറിലേറെ വൈകുന്നു

രാവിലെ 9.15ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വൈകുന്നത്

Published

|

Last Updated

ഫയൽ ചിത്രം

കണ്ണൂര്‍ | എയര്‍ ഇന്ത്യയുടെ കണ്ണൂര്‍- മസ്‌കത്ത് വിമാനം അഞ്ച് മണിക്കൂറിലേറെയായി
വൈകുന്നു. രാവിലെ 9.15ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്
പുറപ്പെടേണ്ട വിമാനമാണ് ഉച്ച കഴിഞ്ഞും വൈകിയത്. സാങ്കേതിക തകരാറാണെന്നും ഉടന്‍ പരിഹരിക്കാമെന്നുമാണ് കമ്പനി വിശദീകരണം.

നൂറിലേറെ യാത്രക്കാരാണ് ഈ വിമാനത്തില്‍ മസ്‌കത്തിലേക്ക് പുറപ്പെടാനായി കണ്ണൂരിലെത്തിയിരുന്നത്. വൈകുമെന്ന് നേരത്തേ അറിയിക്കാതിരുന്നതും തകരാര്‍ പരിഹരിക്കാന്‍ വൈകുന്നതും പ്രതിഷേധത്തിനിടയാക്കുകയാണ്.

Latest