Connect with us

Kannur

കണ്ണൂർ സർവകലാശാല അസോ. പ്രൊഫസർ റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കുമെന്ന് സർവകലാശാല വി സി

നിയമന ശുപാർശ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ അപ്പീൽ നൽകില്ലെന്നും വി സി

Published

|

Last Updated

കണ്ണൂർ | കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കുമെന്ന് സർവകലാശാല വി സി ഗോപിനാഥ് രവീന്ദ്രൻ. നിയമന ശുപാർശ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ അപ്പീൽ നൽകില്ലെന്നും അദ്ധേഹം വ്യക്തമാക്കി. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി വിധിയുടെ പകർപ്പ് കിട്ടിയിട്ടില്ല. അത് ലഭിച്ച ശേഷം കോടതി നിർദേശപ്രകാരം മുന്നോട്ടുപോകും. യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് റാങ്ക് ലിസ്റ്റിന് അംഗീകാരം നൽകിയത്. രണ്ട് തവണ എജിയോട് നിയമോപദേശവും തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുജിസിയോട് കൃത്യമായി വിവരങ്ങൾ തേടിയിരുന്നു. യുജിസിക്ക് അയച്ച കത്തിന് മറുപടി കിട്ടിയിട്ടില്ല. എല്ലാ നിയമനങ്ങൾക്കും ഇപ്പോഴത്തെ കോടതി വിധി ബാധകമാകുമെന്നും ഇത് വലിയ ഇംപാക്ട് ഉണ്ടാക്കുന്ന വിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest