Kerala
ഗവർണർക്ക് എതിരെ പ്രമേയം പാസ്സാക്കി കണ്ണൂർ സർവകലാശാല
വൈസ് ചാൻസലർമാരുടെ രാജി ആവശ്യം സർവകലാശാലകളുടെ കുതിപ്പ് തടയാനാണെന്ന് പ്രമേയം
കണ്ണൂർ | ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. സർവകലാശാല നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
വൈസ് ചാൻസലർമാരുടെ രാജി ആവശ്യം സർവകലാശാലകളുടെ കുതിപ്പ് തടയാനാണെന്നും പ്രമേയത്തിൽ പറയുന്നു.
എൻ സുകന്യയാണ് സിൻഡിക്കേറ്റ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്.
---- facebook comment plugin here -----