Connect with us

KANNUR VC ISSUE

കണ്ണൂര്‍ വി സി നിയമനം: മന്ത്രി ആര്‍ ബിന്ദുവിനെതിരായ പരാതിയില്‍ ലോകായുക്ത വിധി വെള്ളിയാഴ്ച

വി സി നിയമനത്തിന് പേര് നിർദേശിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്ന് തെളിയിക്കുന്ന നിർണായക രേഖകള്‍ സര്‍ക്കാര്‍ ലോകായുക്തക്ക് കൈമാറി.

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പക്ഷപാതിത്വവും അധികാര ദുർവിനിയോഗവും നടത്തിയെന്ന പരാതിയില്‍ ലോകായുക്ത വെള്ളിയാഴ്ച വിധി പറയും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പരാതിക്കാരന്‍. അതേസമയം, വി സി നിയമനത്തിന് പേര് നിർദേശിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്ന് തെളിയിക്കുന്ന നിർണായക രേഖകള്‍ സര്‍ക്കാര്‍ ലോകായുക്തക്ക് കൈമാറി. വി സിയെ നിയമിക്കാൻ രാഷ്ട്രീയ സമ്മർദമുണ്ടായെന്ന ഗവർണറുടെ വാദം ഇതോടെ പൊളിഞ്ഞു.

ഗവര്‍ണറുടെ സെക്രട്ടറിയാണ് പേരുകളുണ്ടോയെന്ന് ആരാഞ്ഞത്. തുടര്‍ന്ന് മന്ത്രി ബിന്ദു പേര് ഉള്‍പ്പെടുത്തി കത്ത് നല്‍കുകയായിരുന്നു. അതേസമയം, മന്ത്രി നിര്‍ദേശിക്കുക മാത്രമല്ലേ ചെയ്തതെന്നും എന്ത് നേട്ടമാണുണ്ടാക്കിയതെന്നും ലോകായുക്ത ചോദിച്ചു. മന്ത്രിയുടെ കത്തിൽ ശിപാർശ എന്ന വാക്കില്ല. എ ജിയുടെ നിയമോപദേശം അനുസരിച്ചാണ് പുനര്‍നിയമനം നടത്തിയതെന്നും മന്ത്രി നിര്‍ദേശിച്ചാലും നിയമം അനുസരിച്ചല്ലേ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ലോകായുക്ത നിരീക്ഷിച്ചു.

Latest