KANNUR VC ISSUE
കണ്ണൂര്‍ വി സി നിയമനം: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും
ഗവര്‍ണര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും

കണ്ണൂര്‍ | സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഡിവിന്‍ ബെഞ്ച് പരിഗണിക്കും. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലില്‍ ഗവര്‍ണര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. നേരത്തെ ഗവര്‍ണറടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുള്ളത്. വി സി പുനര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ കണ്ടെത്തല്‍.
കണ്ണൂര്‍ വി സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി ലോകായുക്ത നേരത്തേ തള്ളിയിരുന്നു.