Connect with us

kannur vc

കണ്ണൂര്‍ വി സി: സുപ്രിം കോടതി വിധി തിരിച്ചടിയായത് ഗവര്‍ണര്‍ക്കെന്നു മുഖ്യമന്ത്രി

കണ്ണൂര്‍ വി സി: സുപ്രിം കോടതി വിധി തിരിച്ചടിയായത് ഗവര്‍ണര്‍ക്കെന്നു മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട് | കണ്ണൂര്‍ വി സിയായി ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി തിരിച്ചടിയായത് ഗവര്‍ണര്‍ക്കാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

വിധി സര്‍ക്കാരിനു തിരിച്ചടിയല്ല. ഗവര്‍ണറുടെ നടപടികളെ കുറിച്ചാണ് വിധിയില്‍ പ്രതികൂല പരാമര്‍ശമുള്ളത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഒരഭിപ്രായം പ്രകടിപ്പിച്ചു. അതുകാരണം ചട്ടവിരുദ്ധമായി എന്തോ ചെയ്യേണ്ടി വന്നുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

ബാഹ്യ സമ്മര്‍ദമുണ്ടായെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇത്തരം പറച്ചില്‍ മറ്റേതോ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് പൊതുസമൂഹം കരുതുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാഹ്യസമ്മര്‍ദമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.