kannur university pg syllabus issue
സിലബസ് കാവിവത്കരണ ആരോപണം നിഷേധിച്ച് കണ്ണൂര്‍ വി സി
സിലബസ് പൂര്‍ണമല്ല; പോരായ്മ പരിശോധിക്കാന്‍ രണ്ടംഗ സമിതി
കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസില്‍ സവര്‍ക്കറും ഗോള്‍വാള്‍ക്കറും വന്നതില്‍ അപാകതയില്ലെന്ന് വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍. കാവിവത്കരണം എന്ന ആരോപണം നിഷേധിച്ച വി സി സിലബസ് പൂര്‍ണമല്ലെന്നും രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സിലബസ് മരവിപ്പിച്ചിട്ടില്ല. ഇതിനെക്കുറിച്ച് പഠിക്കാന്‍ ഏര്‍പ്പെടുത്തിയ രണ്ടംഗ സമിതി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും.
സിലബസിനെതിരേ സര്‍വകലാശാലയില്‍ ഉപരോധസമരം നടത്തിയ കെ എസ് യു പ്രവര്‍ത്തകരെയാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വാക്കാല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സിലബസ് മരവിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വി സി രംഗത്തെത്തുകയായിരുന്നു.
---- facebook comment plugin here -----