Connect with us

kannur vc

കണ്ണൂര്‍ വി സി യുടെ ചുമതല പ്രഫ. ബിജോയ് നന്ദന് നല്‍കാന്‍ ഗവര്‍ണറുടെ തീരുമാനം

കുസാറ്റ് മറൈന്‍ ബയോളജി പ്രഫസറാണ് ബിജോയ് നന്ദന്‍

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാ വി സി യുടെ ചുമതല പ്രഫ. ബിജോയ് നന്ദന്. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കുസാറ്റ് മറൈന്‍ ബയോളജി പ്രഫസറാണ് ബിജോയ് നന്ദന്‍.

കണ്ണൂര്‍ വി സി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രിംകോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നിയമനത്തിനുള്ള അധികാരം ചാന്‍സിലര്‍ക്ക് മാത്രമാണെന്ന് ഓര്‍മിപ്പിച്ച കോടതി ബാഹ്യശക്തി സമ്മര്‍ദം ചെലുത്തുമ്പോള്‍ റബ്ബര്‍ സ്റ്റാമ്പുപോലെ പ്രവര്‍ത്തിക്കരുതെന്നും ഗവര്‍ണറുടെ നടപടി അമ്പരപ്പുണ്ടാക്കിയെന്നും കോടതി പറഞ്ഞു.

കണ്ണൂര്‍ വിസിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം അസാധുവാക്കിക്കൊണ്ടുള്ള 72 പേജുകളുള്ള വിധിയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ചാന്‍സലാറായ ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്നും വി സി നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നു നിയമനത്തിന് സമ്മര്‍ദമുണ്ടായി എന്നും നിരീക്ഷിച്ചാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കിയത്.