Connect with us

Kerala

സുവര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍

2000ല്‍ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂര്‍ ജില്ല അവസാനമായി കപ്പുയര്‍ത്തിയത്.

Published

|

Last Updated

കൊല്ലം | ആദ്യദിനം മുതല്‍ മുന്നിട്ടു നിന്ന ജൈത്രയാത്ര .സുവര്‍ണ കിരീടം വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമാക്കുമ്പോള്‍ അഭിമാനിക്കാന്‍ ഏറെയുണ്ട് കണ്ണൂരിന് .അവസാന ദിനം രാവിലെ കോഴിക്കോടാണ് മുന്നിട്ടുനിന്നിരുന്നത്. എന്നാല്‍, ഉച്ചയോടെ സമാപിച്ച മത്സരങ്ങളുടെ ഫലം വന്നപ്പോള്‍ കിരീടം കണ്ണൂരിലേക്കെന്ന് ഉറപ്പായി.

2000ല്‍ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂര്‍ ജില്ല അവസാനമായി കപ്പുയര്‍ത്തിയത്.അതിനു ശേഷം നിരവധി കലോത്സവങ്ങളില്‍ രണ്ടും മൂന്നും സ്ഥാനം മാത്രം ആയിരുന്നു കണ്ണൂരിന് ലഭിച്ചു കൊണ്ടിരുന്നത്. 80 പോയിന്റുകളോടെ മൊകേരി രാജീവ്ഗാന്ധി എച്ച്.എസ്.എസാണ് കണ്ണൂരിന് വേണ്ടി കൂടുതല്‍ പോയിന്റ നേടിയത്.

1956ല്‍ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചെങ്കിലും 1986ലാണ് സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും പോയിന്റ് നേടുന്ന ജില്ലക്ക് സ്വര്‍ണക്കപ്പ് നല്‍കി തുടങ്ങിയത്. 1986ലെ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് ആദ്യമായി സ്വന്തം പേരിലാക്കിയത് തിരുവനന്തപുരമാണ്.കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കപ്പ് കൈവശം വെച്ചതാവട്ടെ കോഴിക്കോട് ജില്ലയും.

കൊല്ലത്ത് നിന്നും കണ്ണൂരിലേക്ക് കപ്പ് കൊണ്ടുപോകുന്നത് നീണ്ട 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ്